---
title: "കുരങ്ങൻ കൊണ്ടു പോയത് 20 ലക്ഷം രൂപയുടെ വജ്രാഭരണങ്ങൾ: ഒടുവിൽ രക്ഷയായത് പൊലീസ്."
english_title: "Monkey took away diamond jewelry worth Rs 20 lakhs: Police finally rescued it."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/295014/Monkey took away diamond jewelry worth Rs 20 lakhs: Police finally rescued it."
published_at: "2025-06-08T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684542c354f9d_Screenshot_20250608_132842_Google.jpg"
keywords: []
---

# കുരങ്ങൻ കൊണ്ടു പോയത് 20 ലക്ഷം രൂപയുടെ വജ്രാഭരണങ്ങൾ: ഒടുവിൽ രക്ഷയായത് പൊലീസ്.

> **Lead Summary:** മഥുര: ക്ഷേത്ര ദർശനത്തിനായി മഥുര-വൃന്ദാവനിലെത്തുന്നവരുടെ കയ്യിൽ നിന്ന് കുരങ്ങുകൾ സാധനങ്ങൾ മോഷ്ടിക്കുന്നത് പതിവാണ്. സാധാരണയായി ഭക്തരുടെ കയ്യിൽ നിന്നും കണ്ണട, തൊപ്പി, ഭക്ഷണ സാധനങ്ങൾ എന്നിവയാണ് മോഷ്ടിക്കാറുള്ളത്. എന്നാൽ വൃന്ദാവനിലെ താക്കൂർ ബങ്കെ ബിഹാരി ക്ഷേത്രം സന്ദർശിക്കുന്നതിനിടെ കുരങ്ങൻ തട്ടിയെടുത്ത്ത 20 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ അടങ്ങിയ ഹാൻഡ്‌ ബാഗാണ്. അലി​ഗഡിലെ വജ്ര വ്യാപാരി അഭിഷേക് അഗർവാളും കുടുംബവും ക്ഷേത്രം സന്ദ‌ർശിക്കുന്നതിനിടെയാണ് സംഭവം.

## Article Content

മഥുര: ക്ഷേത്ര ദർശനത്തിനായി മഥുര-വൃന്ദാവനിലെത്തുന്നവരുടെ കയ്യിൽ നിന്ന് കുരങ്ങുകൾ സാധനങ്ങൾ മോഷ്ടിക്കുന്നത് പതിവാണ്. സാധാരണയായി ഭക്തരുടെ കയ്യിൽ നിന്നും കണ്ണട, തൊപ്പി, ഭക്ഷണ സാധനങ്ങൾ എന്നിവയാണ് മോഷ്ടിക്കാറുള്ളത്. എന്നാൽ വൃന്ദാവനിലെ താക്കൂർ ബങ്കെ ബിഹാരി ക്ഷേത്രം സന്ദർശിക്കുന്നതിനിടെ കുരങ്ങൻ തട്ടിയെടുത്ത്ത 20 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ അടങ്ങിയ ഹാൻഡ്‌ ബാഗാണ്. അലി​ഗഡിലെ വജ്ര വ്യാപാരി അഭിഷേക് അഗർവാളും കുടുംബവും ക്ഷേത്രം സന്ദ‌ർശിക്കുന്നതിനിടെയാണ് സംഭവം.

വെള്ളിയാഴ്ച്ചയാണ് സംഭവം. ക്ഷേത്ര ദ‌ർശനത്തിനു ശേഷം കുടുംബത്തോടൊപ്പം വീട്ടിലേക്ക് മടങ്ങാനായി അഭിഷേക് അഗർവാൾ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് നടക്കുകയായിരുന്നു. പെട്ടെന്ന് ഒരു കൂട്ടം കുരങ്ങൻമാർ ഇവ‌ർക്ക് മുന്നിലെത്തി. ഇതിൽ ഒരു കുരങ്ങൻ 20 ലക്ഷം രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളെടങ്ങിയ ഹാൻ‍‍‌‍ഡ് ബാ​ഗ് പിടിച്ചു വലിച്ച് കടന്നു കളയുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/295014/Monkey took away diamond jewelry worth Rs 20 lakhs: Police finally rescued it.)